കോവിഡ് പ്രതിസന്ധിരൂക്ഷം ; സിബിഎസ്ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം മാറ്റിവെച്ചു

Latest ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് സിബിഎസ്ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം മാറ്റിവെച്ചു. കൂടാതെ സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിനല്‍കുകയും ചെയ്തു. നേരത്തെ ജൂണ്‍ മാസത്തില്‍ ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ജൂലൈ ആദ്യ ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് പകര്‍ച്ചവ്യാധി സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എന്നിവയുടെ പശ്ചത്തലത്തിലാണ് ബോര്‍ഡ് തീരുമാനം. കോവിഡ് വ്യാപനം മൂലം പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുക. മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതിയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സിബിഎസ്ഇക്ക് കത്ത് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *