‘ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍’; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി; വീഡിയോ വൈറല്‍; സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍(വീഡിയോ കാണാം )

Latest കേരളം

ബേക്കൽ: ഓരോ ഭരണം വരുമ്പോഴും മന്ത്രിമാരെ വഷളാക്കാൻ ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങൾ രംഗത്ത് ഇറങ്ങാറുണ്ടെന്നും അവരുടെ ലക്ഷ്യം കഴിഞ്ഞാൽ അടുത്ത ഭരണക്കാരെ പിടിക്കുമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിച്ചപ്പോൾ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ഇടതുപക്ഷ മന്ത്രിമാർ ഇത്തരം അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരെല്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. സദസ്സ് വലിയ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്.

ബേക്കൽ ടൂറിസം സെന്ററിന്റേയും ബിആർഡിസി ഓഫീസ് കെട്ടിടത്തിന്റേയും ശിലാ സ്ഥാപന ചടങ്ങിലാണ് ഉണ്ണിത്താന്റെ ചോദ്യവും മന്ത്രിയുടെ മറുപടിയും ഉണ്ടായത് മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്നും മന്ത്രിമാരെ വഷളമാക്കുന്നത് അതുപോലുള്ളബേക്കൽ ടൂറിസം സെന്ററിന്റേയും ബിആർഡിസി ഓഫീസ് കെട്ടിടത്തിന്റേയും ശിലാ സ്ഥാപന ചടങ്ങിലാണ് ഉണ്ണിത്താന്റെ ചോദ്യവും മന്ത്രിയുടെ മറുപടിയും ഉണ്ടായത്.

മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്നും മന്ത്രിമാരെ വഷളമാക്കുന്നത് അതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും അവർക്ക് ഒരു ലക്ഷ്യം ഉണ്ടെന്നും വാദിയെ പ്രതിയാക്കാനോ പ്രതിയെ വാദിയാക്കാനോ ഇവർക്ക് കഴിയുമെന്നും അത് അവരുടെ സ്ഥിരം ജോലിയാണെന്നും അതുകൊണ്ട് ‘മാനവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെ പോലെ നിൻമുഖം’ എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണമെന്നും ഉണ്ണിത്താൻ പ്രസംഗിച്ചതോടെയാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വേദിയിലിരുന്ന മന്ത്രി പറഞ്ഞത്. എംപി അനുവാദം നൽകി മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. തുടർന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഉണ്ണിത്താൻ പറഞ്ഞതൊക്കെ ശരിയാണ് എന്നാൽ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് തുള്ളുകയോ അതിന്റെ ചതിക്കുഴിയിൽ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്നും അങ്ങൊന്ന് മനസിലാക്കുന്നത് നല്ലതാണെന്നും റിയാസ് പറഞ്ഞു. ഇതിന് ശേഷം മന്ത്രി സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം മന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്. എംപിയുടെ പ്രസംഗത്തിനിടയിൽ മന്ത്രി ഇടപെട്ട് സംസാരിച്ചതിനെ ‘ഇത് ചാനൽ ചർച അല്ലെന്നാണ് ചിലർ കമന്റ് ചെയ്തത്.

മറ്റുചിലർ ശിവശങ്കറിന്റെ പേര് ഉയർത്തിക്കാട്ടുകയും ഇദ്ദേഹത്തിന്റെ പിന്നിൽ ആരെന്ന ചോദ്യം ഉയർത്തുകയും ചെയ്തു. എന്നാൽ ഇടതുപക്ഷ അനുഭാവികൾ ആവേശപൂർവം വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *