മൊഗ്രാൽ : നബിദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ പരിസരത്ത് സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ യു. എം ഉസ്താദ് പതാക ഉയർത്തി.
തുടർന്ന് പ്രവാചക കീർത്തനങ്ങൾ ആലപിച്ച് നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.സുബ്ഹി നിസ്കാരാനന്തരം മൗലീദ് പാരായണവും ചീരണി വിതരണവും നടന്നു. മദ്രസാ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.