മൊഗ്രാൽ : മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ നിന്ന് ട്രാവൽ & ടൂറിസത്തിൽ മികച്ച മാർക്കോടെ ബിരുദ പഠനം പൂർത്തീകരിച്ചതിന് ശേഷം തുടർപഠനത്തിനായി യുണൈറ്റഡ് കിംഗ്ഡമിലേക്ക് പുറപ്പെടുന്ന ക്ലബ് അംഗം യൂസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് ഹൃദ്യമായ യാത്രയയപ്പ് നൽകി.
കഠിനപ്രയത്നത്തിലൂടെ ഇന്റർ നാഷണൽ ബിസിനസ് മാനേജ്മെന്റ് കോഴ്സിന് (IBM) ലണ്ടനിൽ സീറ്റ് തരപ്പെടുത്തിയ റഷാദിനെ യോഗം അഭിനന്ദിച്ചു.ക്ലബ് പരിസരത്ത് നടന്ന യോഗം മുൻ മംഗലാപുരം യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ ടി.എം ഷുഹൈബ് ഉദ്ഘാടനം ചെയ്തു.
യു.എം ഷഹീർ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ ക്യാപ്റ്റൻ അഷ്റഫ് പെർവാഡ് മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡന്റ് ടി.കെ അൻവർ സ്വാഗതം ആശംസിച്ചു.
ഡോ.ഇസ്മയിൽ, എം.ജിഎ റഹ്മാൻ, കെ.ടി അബ്ബാസ്, മജീദ് ഫുജൈറ, ഖലീൽ കടവത്ത്, അബ്ദുല്ല കെ ടി, ഇർഫാൻ യു.എം, ഹമീദ് കെ.കെ, അഷ്റഫ് നിർമൽ, അൻവറലി ശിഹാബ്, കബീർ സിയ, മുൻസിർ.എച്ച്.എം, ജുനി. കെ.ടി, നൂഹ് കെ.കെ, ഹബീബ് കെ.എച്ച്, ഖാലിദ് കടവത്ത്, ഷബീർ എം.എ, തബ്ഷീർ എം.ജി പ്രസംഗിച്ചു. യൂസഫ് റഷാദ് മറുപടി പ്രസംഗം നടത്തി.