ദയാബായ് സമരം: സർക്കാർ നടപടി പ്രതിഷേധാർഹം. മൊഗ്രാൽ ദേശീയവേദി

Latest കേരളം

മൊഗ്രാൽ. കാസർഗോഡ് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 10 ദിവസം പിന്നിട്ടിട്ടും സമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ നടപടിയിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധിച്ചു.

ദയാബായിയുടെ സമരത്തിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനമൊട്ടുക്കും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കരിദിനമാ ചരിച്ചിരുന്നു.

ഇതിന്റെ ഭാഗമായി മൊഗ്രാലിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം എം എ മൂസ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ്റഹ്മാൻ അധ്യക്ഷതവഹിച്ചു. ജന സെക്രട്ടറി കെ ജാഫർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ദേശീയവേദി രക്ഷാധികാരികളായ എം എ ഹമീദ് സ്പിക്ക്, എം മാഹിൻ മാസ്റ്റർ, എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല, ഹമീദ് പെർവാഡ്, ഹമീദ് കാവിൽ, ടി കെ അൻവർ, എം എം റഹ്മാൻ, എം ജി എ റഹ്മാൻ, ഹാരിസ് ബാഗ്‌ദാദ്‌, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, അബ്ദുല്ലകുഞ്ഞി നട്പ്പളം, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എം എ ഇക്ബാൽ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് മൊഗ്രാൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *