പ്ലസ്ടു വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീല ദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ

Latest കേരളം പ്രാദേശികം

പയ്യന്നൂർ: പ്ല വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീലദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ.

ഓലയമ്പാടി സ്വദേശിയും കൊളപ്പുറത്ത് താമസക്കാരനുമായകെ.സി.സജീഷിനെയാണ്(34) പരിയാരം എസ്ഐ നിബിൻജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പ ഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്റ്റു വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് ഇയാൾ അശ്ലീലദൃശ്യങ്ങൾ അയച്ചുകൊടുത്തത്.

സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരോട് പറയുകയും ചെയ്തു.

തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കുറ്റം ചുമത്തി കേസെ ടുത്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *