മകനൊപ്പം ബൈക്കില്‍ പോകവെ ഷാള്‍ ടയറില്‍ കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Latest

അടിമാലി: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് നടുക്കുന്ന സംഭവം. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് മെറ്റില്‍ഡ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.രണ്ടാംമൈലിന് സമീപം മീന്‍കെട്ട് ജംഗ്ഷനില്‍ ബസിറങ്ങിയ ശേഷം മകനൊപ്പം ബൈക്കില് വീട്ടിലേക്ക് പോകവെ അപകടം ഉണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. അപകടം നടന്നതിന് പിന്നാലെ മെറ്റില്‍ഡയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *