കൊച്ചി: കൊച്ചിയിൽ ഗവർണറുടെ വക കടക്ക് പുറത്ത്. മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു.
ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.