കര്‍ണാടക അധ്യാപന നിയമനം: ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം, വിശദീകരണം ഇങ്ങനെ

Latest ഇന്ത്യ

ബംഗളൂരു: കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി.

ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരത്തിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡു ട്വീറ്റ് ചെയ്തു. നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നും നായിഡു കന്നഡയില്‍ കുറിക്കുകയും ഒപ്പം പ്രസ്തുത ഉദ്യോഗാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്ന് വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചു.സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. നിയമന പരീക്ഷയ്ക്കുള്ള ഉദ്യോഗാര്‍ത്ഥി ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അവര്‍ ഫയലില്‍ അറ്റാച്ചു ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുന്നു.

സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാര്‍ഡില്‍ ഇട്ടിരുന്നോ എന്ന് ഉദ്യോഗാര്‍ത്ഥിയോട് ചോദിച്ചിരുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷയിലേക്ക് വിവരങ്ങള്‍ നല്‍കിയത് താനല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *