കാഞ്ഞങ്ങാട് ഓട്ടോയിൽ യുവതിക്ക് സുഖപ്രസവം

Latest

കാഞ്ഞങ്ങാട് : കാലിച്ചാനടുക്കം കുമ്പളപ്പള്ളിയിലെ യുവതി ഓട്ടോറിക്ഷയിൽ ആൺ കുട്ടിക്ക് ജന്മം നൽകി.

കാഞ്ഞങ്ങാട് അരയി പാലത്തിനു മുകളിൽ ഇന്നലെ 10നാണ് സംഭവം.

പ്രസവ വേദനയെ തുടർന്നാണ് ഭർത്താവിനൊപ്പം യുവതി ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

അരയിപാലത്തിന് സമീപമെത്തിയപ്പോൾ വേദന കൂടുകയായിരുന്നു. ഉടൻ തന്നെ ഓട്ടോ അരികിലേക്ക് ഒതുക്കി നിർത്തി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നു അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് സ്ഥലത്തെത്തി. അപ്പോഴേക്കും യുവതി ഓട്ടോയില്‍ പ്രസവിച്ചു.

പിന്നീട് അതേ ഓട്ടോയിൽ അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *