‘മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി’; കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്

Latest ഇന്ത്യ പ്രാദേശികം

കുടുംബവഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി വീട്ടിൽ തൂങ്ങിമരിച്ചതായി പൊലീസ് പറഞ്ഞു. മാണ്ഡ്യ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മറ്റൂർ ടൗണിലെ ഹോളെ ബീഡിയിൽ താമസിക്കുന്ന ഉസ്ന കൗസർ (30), മക്കളായ ഹാരിസ് (ഏഴ്), ആലിസ (നാല്), ഫാത്വിമ (രണ്ട്) എന്നിവരാണ് മരിച്ചത്.

കാർ മെകാനിക്കായ അകീലാണ് ഉസ കൗസറിന്റെ ഭർത്താവ്. യുവതി മറ്റൂർ ടൗണിലെ നഴ്സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.

വ്യാഴാഴ്ച രാത്രി മക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം യുവതി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *