കാസർകോട്:എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശാക്തവം ക്യാമ്പ് സമാപിച്ചു. മഞ്ചേശ്വരം ചിനാലദാറുന്നജാത്തിൽ സമസ്ത കാസർകോട് ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂർ പതാക ഉയർത്തലോടെ തുടക്കം കുറിച്ച ക്യാമ്പ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു. കനൽപഥങ്ങൾ, ആവിഷ്കാരം,ക്രിയേറ്റീവ് തിങ്കിങ്, നിലപാട്,ലിബറലിസം, അല്ലാഹുവിൻ്റെ പാശം,സമർപ്പണം, പ്രാക്ടീസിങ് ഇസ്ലാം, ഗുരുത്വം, വിദാഅ തുടങ്ങി സെഷനുകൾക്ക് ചേരൂർ അബ്ദുള്ള മുസ്ലിയാർ, കെ ബി ബഷീർ തൃശൂർ, കുഞ്ഞിമുഹമ്മദ് കോഴിക്കോട്, മുഹിയദ്ധീൻ ബുഖാരി വേങ്ങര, കെ വൈ നിസാമുദ്ധീൻ ഫാളിലി, അബ്ദുൽ റഷീദ് നരിക്കോട്, ഇബ്രാഹിം ബാഖവി മേൽമുറി, സയ്യിദ് മുനീറുൽ അഹ്ദൽ തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ ഖാദിർ സഖാഫി,അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, സ്വാദിഖ് ആവള,മുഹ്യിദ്ദീൻ കാമിൽ സഖാഫി,ഹസൻ സഅദി മള്ഹർ തുടങ്ങിയവർ സംബന്ധിച്ചു.ഫാറൂഖ് പൊസോട്ട് സ്വാഗതവും ശംസീർ സൈനി നന്ദിയും പറഞ്ഞു.