എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Latest കേരളം പ്രാദേശികം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരം വീട്ടിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.

ഇന്ന്‌ രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.

ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പഠിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാവ് വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. അമൽ മുത്തേഷ് സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *