മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാ-കായിക മേള കെങ്കേമമായി

Latest കേരളം പ്രാദേശികം

മൊഗ്രാൽ : ഓടിയും ചാടിയും പാടിയും ആടിയും കുരുന്നു മക്കൾ അരങ്ങ് തകർത്തപ്പോൾ കൂടി നിന്നവരിൽ അത് ആനന്ദവും കൗതുകവും നിറക്കുന്നതായി മാറി. മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ കലാ-കായിക മേളയാണ് പിഞ്ചു മക്കളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നത്.ഫ്രോഗ് ജംപിങ്, പൊട്ടറ്റോ ഗാതറിങ്, മ്യൂസിക്കൽ ചെയർ, ലെമൺ & സ്പൂൺ എന്നീ കായിക ഇനങ്ങൾക്ക് പുറമെആക്ഷൻ സോങ്, ഗ്രൂപ്പ്‌ സോങ്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസ് എന്നീ കലാ മത്സരങ്ങളും അരങ്ങേറി.

മേള കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.അൽ ഫിത്റ സ്കൂൾ പ്രിൻസിപ്പാൾ ടി.കെ ജാഫർ, ടി. കെ അൻവർ, അഷ്‌റഫ്‌ ടി.വി.എസ് റോഡ്, റൈഹാന ടീച്ചർ, സഹല ടീച്ചർ പ്രസംഗിച്ചു.റിയാസ് മൊഗ്രാൽ സമ്മാന ദാനം നിർവഹിച്ചു.നൗഫിയ ടീച്ചർ സ്വാഗതവും ഹെഡ്ഗേൾ ജസ് വ താഹിറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *