ലോകകപ്പ് ആഘോഷം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു

Latest കേരളം പ്രാദേശികം

ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ കൊല്ലം കണ്ണൂർ ജില്ലകളിൽ സംഘർഷം. വിജയാഘോഷത്തിനിടെ കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു. കണ്ണൂർ പള്ളിയാംമൂലയിലാണ് സംഘർഷം. അനുരാഗ്, നകുലൻ, ആദർശ് എന്നിവർക്കാണ് വെട്ടേറ്റത്. ആറ് പേർ കസ്റ്റഡിയിലുണ്ട്.

കൊട്ടാരക്കര പൂവറ്റൂരിൽ ഡി.വൈ.എഫ്.ഐ-എ.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

തിരുവനന്തപുരത്ത് വിജയാഘോഷത്തിനിടെ എസ്.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂർ എസ്.ഐ എസ്. സജിക്ക് മർദനമേറ്റു. തലക്കും കൈക്കുമാണ് പരിക്ക്. 

Leave a Reply

Your email address will not be published. Required fields are marked *