അബു ദാബി : കെ എം സി സി മെമ്പർഷിപ് ക്യാമ്പയിൻ അവസാനിച്ചതിന്റെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്ത് കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ഹാജി അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി . പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹാരിസ് കുഞ്ചത്തൂർ അദ്ധ്യക്ഷത വഹിച്ചു . കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ യോഗം ഉത്ഘാടനം ചെയ്തു .
ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം ,മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള , ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി ,ട്രഷറർ ഖാലിദ് ബംബ്രാണ , അബ്ദുൽ ലത്തീഫ് ഈറോഡി , അബ്ദുൽ റഹിമാൻ ഹാജി കമ്പള തുടങ്ങിയവർ പ്രസംഗിച്ചു .അന്തുഞ്ഞി പൊസോട്ട് ,ആസിഫ് ബഡാജെ ,മുനീർ കുഞ്ചത്തൂർ ,ഷുഹൈബ് ഉദ്യാവർ ,അഷ്കർ ഉദ്യാവർ ,ഫാരീസ് ഉദ്യാവർ ,മുജീബ് മഞ്ചേശ്വരം ,ഷംസു ബങ്കര മഞ്ചേശ്വരം ,റഫീഖ് പി . കെ , റഫീഖ് എസ് .കെ ,അബ്ദുൽ റഹിമാൻ ,അലി എം കെ തുടങ്ങിയവർ സംബന്ധിച്ചു
.മഞ്ചേശ്വരം പഞ്ചായത്ത് കെ എം സി സി പുതിയ ഭാരവാഹികളായി : ഇബ്രാഹിം ഖലീൽ ഗഡി ഉദ്യാവർ ( പ്രസിഡന്റ് ), ഹാരിസ് കുഞ്ചത്തൂർ (ജനറൽ സെക്രട്ടറി ),ഷംസു ബങ്കര മഞ്ചേശ്വരം ( ട്രഷറർ ), അന്തുഞ്ഞി പൊസോട്ട് , റഫീഖ് പി കെ ,ബഷീർ ചെക്ക് പോസ്റ്റ് (വൈസ് പ്രസിഡണ്ടുമാർ ), മുഹമ്മദ് അലി എം കെ , റഷീദ് കുഞ്ചത്തൂർ , ആസിഫ് ബഡാജെ ( സെക്രട്ടറിമാർ ) അബ്ദുൽ റഹിമാൻ മഞ്ചേശ്വരം ( സ്പോർട്സ് വിങ് സെക്രട്ടറി ) എന്നിവരെയും തെരെഞ്ഞെടുത്തു .അഡ്വൈസറി ബോർഡ് മെമ്പർമാരായി നിസാർ ഹൊസങ്കടി ,മഹമൂദ് കൊമറു ,ഇഖ്ബാൽ ഹൊസങ്കടിയെയും തെരെഞ്ഞെടുത്തു .റിട്ടേർണിംഗ് ഓഫിസർ അഷ്റഫ് ബസറയും നിരീക്ഷകൻ കലന്തർ ഷാ ബന്തിയോടും തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .നിസാർ ഹൊസങ്കടി സ്വാഗതവും മുഹമ്മദ് അലി എം കെ നന്ദിയും പറഞ്ഞു .