കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി കാസറഗോഡ് സ്വദേശി പിടിയിൽ

Latest കേരളം പ്രാദേശികം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീഫിൽ നിന്നും 40 ലക്ഷം രൂപ വില വരുന്ന 204 ഗ്രാം എം.ഡി.എം.എ യാണ് പിടികൂടിയത്.

ആർ പി എഫും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെടുത്തത്.ബംഗലൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങിയ ശേഷം കോയമ്പത്തൂരിലെത്തിയ ഹാരീഫ് അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് ആർ പി എഫും എക്സൈസ് ഇന്റലിജൻസും ബാഗ് പരിശോധിക്കുകയായിരുന്നു.

കണ്ണൂർ കാസർഗോട് ജില്ലകളിൽ വിൽപന ലക്ഷ്യമിട്ടായിരുന്നു 204 ഗ്രാം എം ഡി എം എ എത്തിച്ചത്.ഇയാൾ ഇതിനു മുൻപ് ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്. ലഹരി സംഘങ്ങളുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *