കാസര്‍കോട്ട് വിദ്യാര്‍ഥിനിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് സൂചന

Latest കേരളം പ്രാദേശികം

കാസര്‍കോട് കോളേജ് വിദ്യാര്‍ഥിനി കെ അഞ്ചുശ്രീ പാര്‍വതിയുടെ മരണം എലി വിഷം അകത്തു ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്, ഇത് കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണം എന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

എലി വിഷത്തെക്കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി മരിക്കുന്നത്.

31ന് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ ആയി ഭക്ഷണം വരുത്തി കഴിച്ച ശേഷമാണ് മരണമെന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹോട്ടല്‍ ഉടമയേയും രണ്ടു ജീവനക്കാരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *