ബ്ലാക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.

Latest കേരളം

ബ്ലാക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷ പ്രദീപ് (32) ആണ് മരിച്ചത്.

മെയ് 16നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുന്നത്. 18ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. 19 ന് വൈകിട്ട് ആറിന് മരിച്ചു.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച കൊറോണ പ്രോടോകോള്‍ പാലിച്ച് സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *