കോവിഡ് പരിശോധന ഇനി വീടുകളിൽ; പരിശോധന നടത്താൻ ICMR അനുമതി

Latest ഇന്ത്യ

കോവിഡ് ടെസ്റ്റ് ഇനി വീടുകളിലും. ഇതിനുള്ള അനുമതി നൽകുന്നതാണ് ഐസിഎംആർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാർഗരേഖ. പരിശോധനയ്ക്കാനുള്ള റാപിഡ് ആന്റിജൻ കിറ്റ് തയാറായി.

മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് നിർമ്മിച്ചിരിക്കുന്ന കിറ്റിന്റെ വില 250 രൂപയാണ്. മാർഗരേഖ പ്രകാരം രോഗലക്ഷണം ഉള്ളവർക്കും ലബോറട്ടറിയിൽ നിന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവർക്കുമാണ് പരിശോധനയ്ക്ക് അനുമതി. വീടുകളിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല.

അവരെ പോസിറ്റീവ് കേസ് ആയി പരിഗണിക്കും. എന്നാൽ രോഗ ലക്ഷണം ഉള്ളവർക്ക് ഇത്തരം പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ അവർ ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന രീതി പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം പരിശോധയ്ക്ക് ശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ ഫോട്ടോ ആപ്പിൽ അപ്‌ലോഡ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *