കാസറഗോഡ് 19കാരിക്ക് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം: ഒരാൾകൂടി അറസ്റ്റിൽ

Latest കേരളം പ്രാദേശികം

കാസർകോട്: മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും 19-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെർക്കള കല്ലക്കട്ടയിലെ സാലിം (26) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയെ ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടർന്ന് ആസ്പത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്.

തുടർന്നാണ് കാസർകോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതും. പീഡന പരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതുവരെയെടുത്തത്. രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *