കാസർകോട്: വെള്ളിയാഴ്ച തുടക്കം കുറിച്ച പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് കോൺഫറൻസ് ‘പ്രൊഫ്സമ്മിറ്റ്’ നെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റിയിരിക്കുകയാണ് മുഹിമ്മാത്ത്.കേരളത്തിലെ വ്യത്യസ്ത പ്രൊഫഷണൽ കോളേജുകളിൽ നിന്നുമെത്തിയ നാലായിരത്തിലധികം വിദ്യാർത്ഥികൾക്ക് വേണ്ട സർവ്വ സജ്ജീകരണങ്ങളും സ്വാഗതസംഘത്തിന്റെയും സംഘടന നേതാക്കളുടെയും നേതൃത്വത്തിൽ സ്ഥാപനത്തിൽ ഏർപ്പെടുത്തി.
ഭക്ഷണം, താമസം, മറ്റു സൗകര്യങ്ങൾ എന്നിവ വളരെ ഭംഗിയായി തയ്യാറാക്കാൻ കഴിഞ്ഞത് സർവ്വരാലും പ്രശംസ ഏറ്റ് വാങ്ങി. എസ് എസ് എഫ് ദഅവ സെക്ടറിൻ്റെ നേതൃതത്തിൽ ചടുലമായ പ്രവർത്തനങ്ങളാണ് നഗരിയിലും സദസ്സിലും നടത്തിയത്. പൊരിയുണ്ട, ബാട്ടത്തൽ, കട്ലാച്ചി തുടങ്ങിയ കാസർകോടൻ പെരുന്നാൾ വിഭവങ്ങൾ നൽകിയത് നവ്യാനുഭവമായി.