26 കാരന്റെ വയറ്റിൽ നിന്ന് 56 ബ്ലേഡുകൾ പുറത്തെടുത്തു

Latest

26 കാരന്റെ വയറ്റിൽ നിന്ന് 56 ബ്ലേഡുകൾ പുറത്തെടുത്തു. രാജസ്ഥാനിലെ ജാലോറിലാണ് സംഭവം. 56 റേസർ ബ്ലേഡുകൾ വിഴുങ്ങി ആളെ കടുത്ത വയറുവേദനയും രക്തം ഛർദിക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ കാരണം മനസിലാക്കിയത്.

സഹതാമസക്കാരാണ് യശ്പാലിനെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സോണോ​ഗ്രഫി പരിശോധനയ്ക്ക് വിധേയമാക്കുകയും വയറിനുള്ളിലുൾപ്പെടെ നിരവധി ബ്ലേഡുകൾ കിടക്കുന്നതായി കാണുകയും ചെയ്തു. ഉടനെ തന്നെ എൻഡോസ്കോപി ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ബ്ലേഡുകൾ വിഴുങ്ങിയതിന്റെ ഫലമായി യുവാവി‍ന്റെ കഴുത്തിൽ ഗുരുതരമായ മുറിവുകളും ശരീരമാസകലം വീക്കവും ഉണ്ടായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു.ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം നീക്കം ചെയ്തത്. ബ്ലേഡുകൾ എടുത്ത് രണ്ടായി മുറിച്ച ശേഷം പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ബ്ലേഡുകൾക്ക് ചുറ്റുമുള്ള പ്ലാസ്റ്റിക് വയറ്റിൽ എത്തിയപ്പോൾ അലിഞ്ഞുപോയി.യുവാവിന് ഉത്കണ്ഠയോ വിഷാദമോ ഉണ്ടായിരുന്നിരിക്കണം. അതായിരിക്കണം മൂന്ന് പാക്കറ്റ് ബ്ലേഡുകൾ വിഴുങ്ങിയത് എന്നും ഡോക്ടർമാർ. സംഭവമറിഞ്ഞ് യുവാവിന്റെ കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *