ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാർട്ട് കാർഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസൻസ് നൽകുമ്പോൾ കേരളത്തിലെ ലൈസൻസ് പേപ്പറിൽ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതിൽ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസൻസ് കാർഡുകൾ വേണമെന്നുമുള്ളത് മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മലയാളികൾ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്.
ഏപ്രിൽ 20-ന് പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്. സീരിയൽ നമ്പർ, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാന്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നൽകുന്ന പുതിയ പുതിയ ലൈസൻസ് കാർഡിൽ നൽകുക.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി.സി. പെറ്റ്ജി ഡ്രൈവിങ്ങ് ലൈസൻസ് ഏറ്റുവാങ്ങുന്നത്. ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായ സമീപ ഭാവിയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന.
മറ്റ് പലസംസ്ഥാനങ്ങളും ഇതും കാർഡ്രൂപത്തിലാണ് നൽകുന്നത്.സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. പി.വി.സി. പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്.
ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ചിപ് കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാർഡ് ഒഴിവാക്കി.2019-ൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്കരണം വൈകിയത്.
ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല സ്വന്തമായി ലൈസൻസ് തയ്യാറാക്കി മോട്ടോർവാഹനവകുപ്പിന് തടസ്സമില്ല. കരാർ നൽകുന്നതിനാണ് തടസ്സമുള്ളത്. നാലു ഓഫീസുകളിലേക്കുള്ള ഡ്രൈവിങ് ലെൻസുകൾ ഇപ്പോൾ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ തയ്യാറാക്കി തപാലിൽ അയക്കുകയാണ്.