പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞു, ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

Latest

ബെംഗളൂരു∙ പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞ ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ബെലഗാവിയിലെ ഹുക്കേരി താലൂക്കിലാണ് സംഭവം.

 

പശുക്കളുമായി പോയ വാഹനം തടഞ്ഞ ശ്രീരാമ സേന പ്രവർത്തകർ ഇവയെ ഇംഗലി ഗ്രാമത്തിലെ ഒരു ഗോശാലയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ പശുക്കളുടെ ഉടമസ്ഥനായ ബാപുസ മുൾ‌ട്ടാനി ഗോശാലയിൽ എത്തി അവയെ മോചിപ്പിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ് പ്രവർത്തകർ ഗോശാലയിലേക്ക് എത്തി.

 

മുൾട്ടാനിയെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി ശ്രീരാമസേന പ്രവർത്തകർ ബഹളം വച്ചതോടെ ഗ്രാമവാസികൾ പ്രകോപിതരായി. ഒടുവിൽ ഒരു കൂട്ടം ഗ്രാമവാസികൾ പ്രവർത്തകരെ പിടികൂടി മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു. വിഡിയോയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *