കാസർകോട്ട് മുസ്ലിം ലീഗ് നേതാക്കൾ വാർഡുകളിൽ 50,000 രൂപവീതം വാങ്ങി’; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്, നിഷേധിച്ച് ലീഗ്

Latest

കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ മുസ്ലിം ലീഗ് നേതാക്കൾ വാർഡുകളിൽ 50,000 രൂപവീതം വാങ്ങി’; ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ്, ശബ്ദ സന്ദേശം തന്റേതെന്ന് കുമ്പള ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻ നായിക്

 

കാസർഗോ‍ഡ് ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിച്ച സ്ഥാനാർത്ഥിക്ക്‌ വേണ്ടി പ്രവർത്തിക്കാൻ മുസ്ലീം ലീഗ് പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ഫോണ്‍ കോളാണ് പുറത്തായത്,

കോണ്‍ഗ്രസ്‌ കുമ്ബള ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ രാധാകൃഷ്ണൻ നായികിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

 

എൻമകജെ പഞ്ചായത്തിലെ നാല് വാർഡുകളിലേക്ക്‌ അമ്ബതിനായിരം രൂപ വീതം വാങ്ങിയെന്നും ഫോണ്‍കോളില്‍ പറയുന്നു. ലീഗ് പ്രാദേശിക നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ പണം വാങ്ങിയതായി പറയുന്നത്. ആരൊക്കെ എന്തൊക്കം വാങ്ങിയെന്നും തെളിയിക്കാമെന്നും ഫോണ്‍ കോളില്‍ പറയുന്നുണ്ട്. പണം വാങ്ങിയതിന് തെളിവ് ഉണ്ടെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

കാസർഗോഡ് വിവധയിടങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നു. യുഡിഎഫി ലെ മുന്നണിപ്പോരിന് കൂടുതല്‍ തെളിവുകളാണ് ഈ ശബ്ദ സന്ദേശത്തിലൂടെ പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *