മുളിയാർ എരിഞ്ഞിപ്പുഴ നെയ്യം കയത്ത് വീണ്ടും കാട്ടാനകളിറങ്ങി.
വ്യാപകമായ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്, എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരാവുകയാണ് കർഷർ.
ആന ശല്യം രൂക്ഷമാകുന്നത് ഇവിടുത്തുകാരുടെ ഉറക്കം കെടുത്തുകയാണ്.
ശാസ്ത്രീയമായ രീതിയിൽ കമ്പി വേലിയും സജ്ജീകരണങ്ങളും നടത്തി കാട്ടാനകളെ തുരത്താൻ കാര്യക്ഷമമായ രീതി കൈക്കൊള്ളണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.