ലക്ഷദ്വീപിലെ ബിജെപിയില്‍ കൂട്ടരാജി.
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടുപേര്‍ രാജിക്കത്ത് നല്കി.
ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകള്‍ ഇ മെയിലില്‍ അയച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. .
അഡ്മിനിസ്ട്രേഷന് നടപടികള്‍ ദ്വീപിലെ സമാധാനാന്തരീക്ഷത്തിനും സ്വൈര്യജീവിതത്തിനും ഹാനികരം ആയതിനാല്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.