പ്രതിപക്ഷ നേതാക്കള്‍ക്ക് ലക്ഷദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. എഐസിസി സംഘത്തിനാണ് അനുമതി നിഷേധിച്ചത്. രണ്ട് തവണ അഡ്മിനിസ്‌ട്രേഷന് കത്ത് നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും നേതാക്കള്‍ പറയുന്നു.
കൊവിഡ്-19 വ്യാപനം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് സംഘത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നിഷേധിച്ചത്.
ഇന്ത്യയിലെ ഏറ്റവും സമാധാനവാദികളായ ജനങ്ങളാണ് ലക്ഷദ്വീപുകാരെന്നും അവരുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരുന്നെന്നുവെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി കേരള പ്രദേശ് കോണ്‍ഗ്രസ് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നു. അവരോടൊപ്പം അവസാന നിമിഷം വരെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.