ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ.
മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നേത്ര പരിശോധകർ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ക്രിത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന ഷോപ്പുകൾ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നൽകുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.