ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി;അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ്

Latest കേരളം

മലപ്പുറം:ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ്.

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശിപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ്ലിംകള്‍ക്കു തന്നെ നല്‍കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *