തിരുവനന്തപുരം: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ . പൊതുസ്ഥലങ്ങളിൽ രാവിലെ അഞ്ച് മുതൽ ഏഴ് വരെ പ്രഭാത നടത്തവും വൈകുന്നേരം ഏഴ് മുതൽ ഒൻപത് വരെ വൈകുന്നേരത്തെ നടത്തവും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.