പെര്‍ള: വാണിനഗര്‍ ദേശമൂലയിലെ രാമണ്ണ നായക്കിനെ വീടിനടുത്ത കശുമാവില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയിരുന്നു. ഇന്നലെ വീട്ടിലെത്തിയ കുടുംബം രാമണ്ണയെ
കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവമറിയുന്നത്. മരണകാരണം
വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്
ശേഷം സംസ്കരിച്ചു.
ഭാര്യ:ഗിരിജ.
മക്കള്‍: പവിത,ദിക്ഷിത്. സഹോദരങ്ങള്‍: മുദ്ദു നയക്ക്, കൊറഗ നായക്ക്, കൃഷ്ണ നായക്ക്, ദേവകി, ശാരദ, പരേതരായ ചെനിയ നായക്ക്, ചോമ നായക്.