കുമ്പള:കുമ്പള ഗ്രാമ പഞ്ചായത്തില്‍ പത്താം വാര്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ ഇനി മിനി മാസ്റ്റ് വെളിച്ചം. വാര്‍ഡിലെ ദര്‍ബാര്‍കട്ട, കൊട്ടേക്കാര്‍, പള്ളി പരിസരം എന്നിവിടങ്ങളിലാണ് വാര്‍ഡ് മെമ്പര്‍ പ്രേമലത യുടെ ശ്രമഫലമായി 2019-20 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മിനി മാസ്ററ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
പ്രദേശവാസികള്‍ കുറേ കാലങ്ങളായി പ്രദേശത്ത് വെളിച്ചമില്ലാതെ ദുരിതത്തിലായിരുന്നു. മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ച തോടെ നാട്ടുകാര്‍ പഞ്ചായത്ത് ഭരണസമിതിയെയും, വാര്‍ഡ് മെമ്പറേയും അഭിനന്ദിച്ചു രംഗത്തുവരികയും ചെയ്തു.
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച് ഓണ്‍ കര്‍മ്മം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ-യുസുഫ് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ പ്രേമലത, പഞ്ചായത്ത് അംഗം സബൂറ, മുന്‍ അംഗം ഹരീഷ്, രവി പൂജാരി, പ്രദേശവാസികളായ മമ്മൂട്ടി മുളിയടുക്ക, ലത്തീഫ് കുളം, ആനന്ദ ബഡലം, അദ്ദു പള്ളി, കേശവ ദര്‍ബാര്‍കട്ട, അബ്ദുല്‍ റഹ്മാന് ഐ സി, അല്‍ത്താഫ് മുളിയടുക്കം, നാരായണ കുളം, കേശവ കൊട്ടേക്കാര്‍, ചമ്മു മുളിയടുക്കം, ഇബ്രാഹിം എംഎ, അബൂബക്കര്‍ കെ ടി, ഗണേഷ്, ഐത്തപ്പ, റിസ്വാന്, സിദ്ദീഖ്, മുഹമ്മദ്, സീന, സദ തുടങ്ങിയവര്‍ സംബന്ധിച്ചു.