ഓപ്പറേഷൻ പി ഹണ്ടിൽ മകന്‍ പ്രതിയായതറിഞ്ഞ് അമ്മ ഹൃദയംപൊട്ടി മരിച്ചു

Latest കേരളം

നെടുങ്കണ്ടം : ഓപ്പറേഷൻ പി ഹണ്ടിൽ മകന്‍ പ്രതിയായതറിഞ്ഞ് അമ്മ ഹൃദയംപൊട്ടി മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.

ആരോപണ വിധേയനായ യുവാവിന്റെ വീട്ടിൽ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ 2 വാഹനങ്ങളിൽ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.

ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഫോൺ പൊലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *