മുംബൈ: കെട്ടിടം തകർന്നു വീണ് മുംബൈയിൽ ഒരു കുടുംബത്തിലെ 9 പേർ കൊല്ലപ്പെട്ടു. മുംബൈയിലെ മൽവാനി മേഖലയിലെ മൂന്ന് നില കെട്ടിടമാണ് തകർന്നു വീണാണ് അപകടമുണ്ടായത്. അപകടത്തിൽ എട്ട് കുട്ടികൾ അടക്കം 11 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കെട്ടിടത്തിൽ താമസിച്ച മുഹമ്മദ് റാഫി എന്നയാളുടെ കുടുംബത്തിലെ ഒമ്പത് പേരാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പായി പാൽ വാങ്ങാൻ പുറത്തു പോയതിനാൽ റാഫി രക്ഷപ്പെട്ടു. പാൽ വാങ്ങി തിരിച്ചു വന്നപ്പോൾ കാണുന്നത് തകർന്നു വീണ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസികളേയും നാട്ടുകാരേയുമാണ്.
റാഫിയുടെ ഭാര്യ, സഹോദരൻ, സഹോദരന്റെ ഭാര്യ, രണ്ടു കുടുംബങ്ങളിലേയും ആറ് കുട്ടികൾ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്