ബാപാലിപ്പൊനം : കാലങ്ങളായി നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നിർണായക ഘടകമായി പ്രവർത്തിച്ചു വരുന്ന എ എസ് ബി സ്കൂൾ കുംടിക്കാന ഹൈസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് എസ് വൈ എസ് ബാപാലിപ്പൊനം യൂണിറ്റ് കമ്മിറ്റി സ്കൂൾ മാനേജർക്ക് നിവേദനം സമർപ്പിച്ചു. ഇതുവരെയായി എഴുപത്തി രണ്ടു ബാച്ചുകൾ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ഇവിടെ പഠിച്ച പലരും ഇന്ന് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിൽക്കുന്നത് ഏറെ അഭിമാനകരവും പ്രതീക്ഷാവഹവുമാണ്. സ്കൂൾ ഇപ്പോഴും യു പി തലത്തിൽ ഒതുങ്ങിയിരിക്കുന്നത് പ്രദേശത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ വിദൂരത്തുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമണ്ടെന്നും പെട്ടെന്നുള്ള പരിഹാരം ആവശ്യമാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.. ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അബ്ബാസ്, പി.ടി.എ ഭാരവാഹികൾ അടക്കം പ്രമുഖരുടെ സാന്നിധ്യത്തിൽ എസ് വൈ എസ് യൂണിറ്റ് പ്രവർത്തകർ നിവേദനം കൈമാറി. പരിസ്ഥിതി ദിനാചരണ ഭാഗമായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്സ് സ്കൂൾ പരിസരം അണുനശീകരണം നടത്തി. തുടർന്നുള്ള എല്ലാ സാമൂഹിക പ്രവർത്തനങ്ങൾക്കും സാന്ത്വനം പ്രവർത്തകർ സജ്ജമാണെന്നും അറിയിച്ചു. സലാം സഖാഫി, മൊയ്തു ഹിമമി, ഹാഫിള് സ്വാലിഹ് സഖാഫി, ഹാഫിള് സ്വാദിഖ് സഖാഫി, എ ആർ നുഫൈൽ, ഷംസുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഖാദിർ അമാനി, റാഫി സി കെ, ഉനൈസ്, താഹിർ മുസ്ലിയാർ, അബ്ദുർ റഹ്മാൻ, ശമ്മാസ്, മുബഷിർ തുടങ്ങിയവർ സംബന്ധിച്ചു.
