കാസർകോട് :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട പള്ളികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം കേരള സർക്കാരിനോട് ആവശ്യപെട്ടു.
പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്നത് അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ യഥാർത്ഥ പ്രോട്ടോകോൾ പാലിക്കുന്നത് പള്ളികളിൽ മാത്രമാണ്. ദീർഘകാലം പള്ളികൾ അടച്ചിട്ട് പ്രാർത്ഥനകൾക് അനുമതി നിഷേധിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് പള്ളികൾ തുറന്ന് പ്രവർത്തിക്കാനു ള്ള തീരുമാനം ഉണ്ടാകണമെന്ന് യോഗം സർക്കാറിനോട്ആവശ്യപെട്ടു.
വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, കെ എം അബ്ദുൽ റഹ്മാൻ, ടി എ ഷാഫി, കെ എച് മുഹമ്മദ് അഷ്റഫ്, എൻ കെ അമാനുള്ള,അഹ്മദ് ഹാജി അൻങ്കോല, പി എ അബ്ദുൽ സത്താർ ഹാജി,മുഹമ്മദ് വെൽക്കം എന്നിവർ സംബന്ധിച്ചു.