മുളിയാർ ബാലനടുക്കം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എന്ന് ആവശ്യപ്പെട്ട് കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

Latest പ്രാദേശികം

മുളിയാർ : മുളിയാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ബാലനടക്കും റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്.
വർഷങ്ങളായി ഒരു പ്രവർത്തിയും ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം തങ്ങിനിൽക്കുന്ന വലിയ തോടായി ഇവിടം മാറിയിട്ടുണ്ട്, പഞ്ചായത്ത് ഭരണസമിതിയും വാർഡ് മെമ്പർമാരും മാറി മാറി വന്നിട്ടും പ്രസ്തുത റോഡ് ശാപമോക്ഷമില്ലാതെ അതേപടി തുടരുകയാണ്.
ഇരുചക്രവാഹനങ്ങൾക്ക് പോലും ഇതുവഴി കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്, പഞ്ചായത്ത് അധികൃതരെ നേരിൽകണ്ട് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും വിഷയം ഗൗനിക്കുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വിഷയത്തിൽ അടിയന്തര പരിഹാരനടപടി കൈക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആവശ്യപ്പെടുന്നു.

റോഡ് പണിക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും വെള്ളം പോകുന്നതിനുള്ള ഓവുചാൽ നിർമ്മിച്ച അതിനുശേഷം മാത്രമേ റോഡ് പണി പൂർത്തീകരിക്കാൻ സമ്മതിക്കുകയും ഉള്ളൂ എന്നാണ് കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആവശ്യം ഉന്നയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *