പെട്രോള്‍ ഡീസല്‍ വില വര്‍ധന: പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബളാംതോട് പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

Latest പ്രാദേശികം

പനത്തടി:പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബളാംതോട് പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സമരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സണ്ണി ഇലവുങ്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എ.മുഹമ്മദ്കുഞ്ഞി, എ.പി.ബാലചന്ദ്രന്‍, മാത്തുക്കുട്ടി, മധുസൂധനന്‍, സണ്ണിമാഷ്,പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജെ.ജയിംസ്, എന്‍.വിന്‍സന്റ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തുടോം, സി. രാഘവന്‍ നായ്ക് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *