കുമ്പളയിലെ ടീം വൈറ്റ് ഗാർഡിനെ തേടി കഴിഞ്ഞ ദിവസം വന്ന ഫോൺ കോൾ പൊലിസിൻ്റെ ഭാഗത്ത് നിന്ന്.
അതൊരു പ്രത്യേക സംഭവം അറിയിച്ചുള്ള വിളിയായിരുന്നു.
മണിയംപാറയിൽ കൊവിഡ് ബാധിച്ച് മരിച്ച ഒരു മയ്യിത്ത് മറവ് ചെയ്ത് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് പൊലിസിൻ്റെ വിളിയെത്തുന്നത്. പൊസഡി ഗുംപയുടെ സമീപത്ത് ഒരാൾ തൂങ്ങി മരിച്ചിട്ടുണ്ടെന്ന വിവരമാണ് പൊലിസ് വൈറ്റ് ഗാർഡുമായി പങ്കുവെച്ചത്.
ഉടൻ തന്നെ ഇവിടേക്ക് കുതിച്ചെത്തിയ വൈറ്റ്ഗാർഡ് ടീം ഒന്നും ആലോചിക്കാതെ കവുങ്ങിൻ തോട്ടത്തിനകത്ത് തൂങ്ങി മരിച്ചയച്ചയാളുടെ മൃതദേഹം അഴിച്ചുമാറ്റി ആംബുലൻസിൽ കയറ്റിക്കൊടുത്തു. ചുറ്റും കൂടിയ യാളുകൾ കൊവിഡിനെ പേടിച്ച് മൃതദേഹം തൊടാൻ പോലും മുന്നോട്ട് വരാൻ തയ്യറാവാത്ത സാഹചര്യത്തിലാണ് സധൈര്യം ടീം വൈറ്റ്ഗാർഡ് മൃതദേഹം എടുത്ത് മാറ്റാൻ തയ്യാറായത്. വൈറ്റ് ഗാർഡിൻ്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്തരം സംഭവങ്ങൾ. സംസ്ഥാന പൊലിസ് പോലും വൈറ്റ് ഗാർഡിൻ്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരവും വിശ്വാസവും അർപ്പിക്കുന്നുവെന്നതിൻ്റെ തെളിവാണ് കഴിഞ്ഞ പൊസഡിഗുംപക്ക് സമീപത്തെ ആ സംഭവം. കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിൻ്റെ നല്ല മനസിനെ പൊലിസ് പ്രത്യേകം അഭിനന്ദിച്ചു ..
