ന്യൂഡല്‍ഹി: ആശുപത്രിയില്‍ കയറി ചികിത്സയിലായിരുന്ന രോഗിയെ തീകൊളുത്തിയയാള്‍ പിടിയില്‍. മധ്യ പ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മിലന് രജക് എന്നയാളാണ് പിടിയിലായത്. പൊള്ളലേറ്റ ദാമോദര്‍ കോരി എന്നയാളെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മിലന് രജകില്നിന്നും മര്‍ദനമേറ്റാണ് ദാമോദര്‍ കോരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയിലേക്ക് പെട്രോളുമായെത്തി തീകൊളുത്തിയ ശേഷം പിന്‍വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തു.
സംഭവം ആശുപത്രിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതുപ്രകാരം പ്രതിയെ തിരിച്ചറിയുകയും ഗാപാല്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊള്ളലേറ്റ ദാമോദര്‍ കോരി ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തു.