നീലേശ്വരം : വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസുള്ള ബാലന് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഫാറൂഖ് നഗറിലെ അജ്നാസ് – മുഷ്റിഫ ദമ്പതികളുടെ മകനാണ് ആക്രമണത്തിനിരയായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം നഗരവും പ്രദേശവും തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും എടുക്കാൻ തയ്യാറാവുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.