ഇന്ന് ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രം; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

Latest കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്നും പ്രവര്‍ത്തനാനുമതിയുള്ളത്.ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.ഹോട്ടലുകളില്‍ നിന്നും ഇന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് ഉണ്ടായിരിക്കുക. പൊലീസ് അനുമതിയോടെ സാമൂഹിക അകലം പാലിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *