ലക്നൗ: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന് കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയില്‍ ദാരിയ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് പോലീസും അഗ്നിശമന സേനയും എത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പാടത്തിന് നടുവിലായിട്ടാണ് മൂടിയില്ലാത്ത കുഴല്‍ കിണര്‍ സ്ഥിതി ചെയ്യുന്നത്.