സ്‌കൂള്‍ കുട്ടികളെ മുറിയിലെത്തിച്ച് നഗ്നനൃത്തത്തിന് നിര്‍ബന്ധിക്കും, പിന്നാലെ ചുംബനം; ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്

Latest ഇന്ത്യ

ചെന്നൈ: പ്രമുഖ ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. സ്‌കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിനി നിര്‍ബന്ധിക്കുകയും ചുംബിക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ആള്‍ദൈവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്നവരാണു പരാതി നല്‍കിയത്. അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറിയിരിക്കുകയാണ്. ചെന്നൈയിലെ പണക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണു സുശീല്‍ കുമാര്‍ ബാബ.

ആശ്രമത്തോടു ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നു. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും വിശ്വസിപ്പിച്ചായിരുന്നു ആള്‍ദൈവത്തിന്റെ ലീലകള്‍. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി.

കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്. ഇയാള്‍ രാജ്യം വിട്ടതായാണ് ലഭിക്കുന്ന വിവരം. സുശീല്‍ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *