എൻ എ നെല്ലിക്കുന്ന് ജി യു പി എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ സന്ദർശിച്ചു

Latest പ്രാദേശികം

ഉജിർക്കര: ജി യു പി എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ പുനരുദ്ധാരണത്തിൻറെ ഭാഗമായി കാസറഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് സ്കൂൾ സന്ദർശിച്ചു. പരിപാടിയിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ , പ്രധാന അധ്യാപിക , ഹീറോസ് ബള്ളൂർ, രാഷ്ട്ര സേവ ക്ലബ് പ്രതിനിധികൾ , അധ്യാപകർ, സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനപ്രതിനിധികൾക്ക് മുമ്പിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടി പരമാവധി പ്രയത്നിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

യോഗത്തിൽ സ്കൂർ പ്രധാന അധ്യാപിക ശ്യാമള ടീച്ചർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സമീറ ഫൈസലിൻറെ അദ്ധ്യക്ഷതയിൽ കാസറഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്റഫ് അലി മുഖ്യാതിഥിയായിരുന്നു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ, പിടിഎ പ്രസിഡൻറ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ അധ്യാപിക രേഖ ടീച്ചർ വിഷയാവതരണവും പൂർവ്വ വിദ്യാർത്ഥി മഹ്മൂദ് ബള്ളൂർ നന്ദിയും പറഞ്ഞു.
തുടർന്ന് സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ന് വേണ്ടി സ്കൂൾ ഡെവലപ്മെൻറ് കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളായി മഹ്മൂദ് ബള്ളൂർ(ചെയർമാൻ), ഗിരീഷ് മജൽ, അഷ്റഫ് ബള്ളൂർ (വൈസ് ചെയർമാൻ), സിറാജ് മൂപ്പ മജൽ(കൺവീനർ), രമേശൻ എട്ച്ചേരി,റഹീം ബള്ളൂർ (ജോയിൻ കൺവീനർ), സാദിഖ് ബള്ളൂർ(ട്രഷറർ),മൻസൂർ ബള്ളൂർ,രക്ഷിത്ത് ഉജിർക്കര,ഫയാസ് ബള്ളൂർ എന്നിവരെ തെരെഞ്ഞെടുത്തു. സ്കൂളിൻറെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ ചേർത്ത്നിർത്തി ഡെവലപ്മെൻറ് കമ്മിറ്റി വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *