യൂത്ത് കെയര്‍ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ച്: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ നാലാമത് സ്മാര്‍ട്ട് ഫോണ്‍ കൈമാറി

Latest പ്രാദേശികം

പള്ളിക്കര: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയര്‍ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ചിന്റെ ഭാഗമായുള്ള നാലാമത്തെ ഫോണ്‍ പള്ളിക്കര പഞ്ചായത്തിലെ കുറിച്ചിക്കുന്നിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറി. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2005 – 2006 എസ്എസ്എല്‍സി ബാച്ചിലെ ഏതാനും അംഗങ്ങള്‍
ചേര്‍ന്നാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിനല്‍കിയത്. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് കല്യോട്ട്, പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരി, രാജു കുറിച്ചിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *