അജാനൂര്‍: സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന യുവാവ് തീവ
ണ്ടിയില്‍ നിന്ന് പാളത്തിലേക്ക് തെറിച്ച് വീണ് മരണപ്പെട്ടു.
മുംബൈയിലെ പ്രമുഖ സ്വകാര്യ ആശുപ്രതിയില്‍ നഴ്സിംഗ്
അസിസ്റ്റന്റായി ജോലി ചെയ്തുവരുന്ന ആലത്തൂര്‍ വടക്കുംച്ചേരി
സ്വദേശി ജോയി ജോസഫിന്റെ മകന് ഷിജോ ജോസഫാ (30)ണ്
കാഞ്ഞങ്ങാടിനടുത്ത അജാനൂര്‍ റെയില്‍വെ ഗേറ്റിനടുത്ത് അപ
കടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ യുവാവിന്റെ
മൃതദേഹം റെയില്‍വെ പാളത്തില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ്
പോലീസ് സ്ഥലത്തെത്തി മൃതദേഹം തോയമ്മല്‍ ജില്ലാശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ആലത്തൂരില്‍ നിന്ന് ബന്ധു
ക്കള്‍ ഇന്ന് വൈകിട്ടോടെ കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.