മൊഗ്രാൽ : ആതുര സേവന രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി ഇശൽ ഗ്രാമത്തിന്റെ വിരിമാറിൽ ഡോക്ടേഴ്സ് ക്ലിനിക് & ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. മൊഗ്രാൽ ദേശീയ പാതക്ക് സമീപമുള്ള ഏറൊസോഫ്റ്റ് ഷോപ്പിംഗ് സമുച്ചയത്തിലാണ് ക്ലിനിക് ആരംഭിച്ചത്.
പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനത്തോടെയുള്ള ക്ലിനിക്കും ലാബും എന്ന മൊഗ്രാൽ നിവാസികളുടെ ദീർഘകാല സ്വപ്നം ഇതോടെ പൂവണിയുകയാണ്.
കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുഖ്യാതിഥിയായിരുന്നു. മുൻപഞ്ചായത്ത് അംഗങ്ങളായ ബി.എൻ മുഹമ്മദലി, എം.എ മൂസ, റിട്ട.ഹെഡ്മാസ്റ്റർ എം.മാഹിൻ, ഡോ. കമാൽ പാഷ, ടി.കെ അൻവർ, മുഹമ്മദ് അബ്കോ, റിയാസ് കരീം, റഫീഖ് കോട്ടക്കുന്ന്,എം.എസ് അഷ്റഫ്, മുഹാസ്, നാഫിഹ് എം.എം, അഷ്റഫ് തവക്കൽ, ഇബ്രാഹിം,സിയാദ് കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.പ്രൊപ്രൈറ്റർ കെ.കെ അഷ്റഫ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ബ്ലഡ്ഷുഗർ പരിശോധനയും നടന്നു.
